Monday, May 20, 2024
spot_img

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ച് രാജ്ഭവന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളുടെ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ രാജ്ഭവന്‍ അറിയിച്ചു. ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ്ഭവന്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയായിരുന്നു.

ഭരണഘടനാ പ്രതിസന്ധി രാജ്യത്തുണ്ടെന്ന വിധത്തിലുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത്. ഏകപക്ഷീയമായ പ്രതിഷേധങ്ങള്‍ തുടര്‍ന്ന് ഗവര്‍ണര്‍ക്ക് നേരെയുണ്ടായി. പൊലീസ് നിലപാടിനെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളും രാജ്ഭവന്‍ നല്‍കിയ കത്തിലുണ്ടെന്നാണ് സൂചന. പൊലീസ് സ്വീകരിച്ച പ്രതിരോധ നടപടികള്‍ വീഴ്ചയുള്ളതായിരുന്നു.

പ്രതിഷേധം ഉണ്ടാകുമെന്ന വിവരം ലഭിച്ചിട്ടും നടപടികള്‍ സ്വീകരിച്ചില്ല. കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലുണ്ടായ സംഭവങ്ങളും രാജ്ഭവന്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. കേരളാ രാജ്ഭവന്‍ നല്‍കിയ വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതാധികാര സമിതി പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കും.

Related Articles

Latest Articles