Wednesday, May 15, 2024
spot_img

മഹാരാഷ്ട്ര സഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി; ശിവസേന സഹമന്ത്രി രാജിവച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി. ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ സഹമന്ത്രി സ്ഥാനം രാജിവച്ചു. കാബിനറ്റ് പദവി ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണു രാജിക്കു പിന്നിലെന്നാണു സൂചന. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചാണ് ഇദ്ദേഹം ശിവസേനയില്‍ ചേര്‍ന്നത്.

ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ തിങ്കളാഴ്ചയാണു മന്ത്രിസഭ വികസിപ്പിച്ചത്. പുതിയതായി 36 പേരെക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിസഭാ വികസനം. സത്യപ്രതിജ്ഞ ചെയ്തിട്ടും മന്ത്രിമാരുടെ വകുപ്പുകള്‍ ഇതുവരെ വീതംവച്ചു നല്‍കിയിട്ടില്ല.

സുപ്രധാന വകുപ്പുകളെച്ചൊല്ലി കോണ്‍ഗ്രസില്‍ തന്നെ തര്‍ക്കങ്ങളുണ്ട്. റവന്യു വകുപ്പ് ബാലാസാഹേബ് തൊറാട്ടിനു നല്‍കിയതില്‍ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഈ സൂചനകളെ ബലപ്പെടുത്തിക്കൊണ്ട്, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു.

Related Articles

Latest Articles