Thursday, December 25, 2025

ഗവര്‍ണറെ പുറത്താക്കാന്‍ അധികാരം സംസ്ഥാനങ്ങള്‍ക്ക് നൽകണം; കേന്ദ്രത്തോട് കേരളം

തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നൽകണമെന്ന് കേന്ദ്രത്തോട് കേരളം. ഗവര്‍ണറെ ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച എന്നിവയുണ്ടായാല്‍ പുറത്താക്കാന്‍ നിയമസഭയ്ക്ക് അനുമതി നല്‍കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം.

കേന്ദ്രം വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം പൂഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തേടിയിരുന്നു. കഴിഞ്ഞ മന്ത്രിസഭ യോഗം നിയമ സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. ജസ്റ്റിസ് എം എം പൂഞ്ചി കമ്മീഷന്‍ ഗവര്‍ണര്‍മാരെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.

Related Articles

Latest Articles