തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകി ഗവർണർ (Governor) ആരിഫ് മുഹമ്മദ് ഖാൻ. പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാൽ മാറ്റി ശാരദാ മുരളീധരന് താൽക്കാലിക ചുമതല നൽകിയതിന് പിന്നാലെയാണ് ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.
പ്രസംഗത്തിൽ ഒപ്പുവയ്ക്കില്ലെന്നും തന്റെ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ഒപ്പുവയ്ക്കുകയുള്ളൂവെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതിന് ശേഷം ഒരുമണിക്കൂറോളം മുഖ്യമന്ത്രി അടക്കമുള്ളവർ ഗവർണറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഗവർണർ പ്രസംഗത്തിന് അനുമതി നൽകിയത്.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനത്തിനോട് ഗവര്‍ണര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പെന്‍ഷന് അര്‍ഹരാകും എന്ന ചട്ടം റദ്ദാക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സിഎജിയെയും ബന്ധപ്പെട്ടതായാണ് വിവരം. അതേസമയം ഗവർണറുടെ പേഴ്സണൽ സ്റ്റാഫായി ഹരി എസ് കർത്തയെ നിയമിച്ചതു സംബന്ധിച്ച് സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചത് ഗവർണറെ ചൊടിപ്പിച്ചെന്നാണ് സൂചന.
പുതുവത്സരാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ, സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്റ്റോ, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ മുൻനിര ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ നാളെ…
തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ, ഗൂഗിളിന്റെ എഐ ടൂളായ ജെമിനി വൻ മുന്നേറ്റം…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം ചെയ്ത് വിട്ടയച്ചു. ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം…
പന്തളം കൊട്ടാരം നിർവ്വാഹക സംഘത്തിന്റെ വാർഷിക പൊതുയോഗം ഡിസംബർ 28-ന് കൈപ്പുഴ പുത്തൻകോയിക്കൽ (വടക്കേമുറി) കൊട്ടാരത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു.…
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…