Monday, September 21, 2026

ഒടുവിൽ ഗവർണർക്ക് വഴങ്ങി സർക്കാർ; വിയോജിപ്പ് രേഖപ്പെടുത്തി കത്തെഴുതിയ ഉദ്യോഗസ്ഥനെ മാറ്റി ; നയപ്രഖ്യാപനത്തിൽ ഒപ്പിട്ട് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: അനിശ്ചിതത്വത്തിനൊടുവിൽ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകി ഗവർണർ (Governor) ആരിഫ് മുഹമ്മദ് ഖാൻ. പൊതുഭരണ സെക്രട്ടറി കെആർ ജ്യോതിലാൽ മാറ്റി ശാരദാ മുരളീധരന് താൽക്കാലിക ചുമതല നൽകിയതിന് പിന്നാലെയാണ് ​ഗവർണർ നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്.

പ്രസംഗത്തിൽ ഒപ്പുവയ്ക്കില്ലെന്നും തന്റെ ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ഒപ്പുവയ്ക്കുകയുള്ളൂവെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതിന് ശേഷം ഒരുമണിക്കൂറോളം മുഖ്യമന്ത്രി അടക്കമുള്ളവർ ഗവർണറുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഗവർണർ പ്രസംഗത്തിന് അനുമതി നൽകിയത്.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കാനുള്ള തീരുമാനത്തിനോട് ഗവര്‍ണര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പെന്‍ഷന് അര്‍ഹരാകും എന്ന ചട്ടം റദ്ദാക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സിഎജിയെയും ബന്ധപ്പെട്ടതായാണ് വിവരം. അതേസമയം ഗവർണറുടെ പേഴ്സണൽ സ്റ്റാഫായി ഹരി എസ് കർത്തയെ നിയമിച്ചതു സംബന്ധിച്ച് സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചത് ഗവർണറെ ചൊടിപ്പിച്ചെന്നാണ് സൂചന.

Related Articles

Latest Articles