ദില്ലി: ഇന്ന് രാത്രിയോടെ മദ്യ (liquor) വില്‍പനയില്‍ നിന്ന് പിന്‍വാങ്ങാനൊരുങ്ങി ദില്ലി സര്‍ക്കാര്‍. രാവിലെ രാവിലെ മുതല്‍ പുതിയ എക്‌സൈസ് നയം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ സ്വകാര്യ മദ്യഷാപ്പുകള്‍ക്ക് വഴിയൊരുക്കും.
പുതിയ മദ്യനയത്തില്‍ ഡല്‍ഹിയിൽ 32 സോണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ഒരു റീട്ടെയില്‍ ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള 27 മദ്യശാലകള്‍ വീതമാണ് ഉണ്ടാകുക. എല്ലാ സര്‍ക്കാര്‍ മദ്യഷാപ്പുകളും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടുകയും ലൈസന്‍സ് നല്‍കിയ എല്ലാ സ്വകാര്യഷാപ്പുകളും തുറക്കാതിരിക്കുകയും ചെയ്യുന്നതോടെ ആദ്യനാളുകളില്‍ ഡല്‍ഹിയില്‍ മദ്യക്ഷാമം ഉണ്ടായേക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ടു മാസത്തിനകം എല്ലാ ക്ഷാമവും പരിഹരിച്ച് ഉപഭോക്താക്കള്‍ക്ക് വളരെ സൗകര്യപ്രദമായി മദ്യം വാങ്ങാന്‍ കഴിയുന്ന പരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ദില്ലി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

