Saturday, December 13, 2025

കാരണം കാണിക്കൽ നോട്ടിസിൽ സർക്കാരിന് തുടർനടപടികൾ സ്വീകരിക്കാം ! ഡോ.സിസ തോമസിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി

തിരുവനന്തപുരം : സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന സാങ്കേതിക സർവകലാശാലാ താൽക്കാലിക വിസി ഡോ.സിസ തോമസിന്റെ ആവശ്യം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ തള്ളി. വിഷയത്തിൽ സർക്കാരിന് തുടർനടപടി സ്വീകരിക്കാമെന്ന് വ്യക്തമാക്കിയ ട്രൈബ്യൂണൽ ഡോ.സിസയുടെ ഭാഗം കൂടി കേൾക്കണമെന്നും വ്യക്തമാക്കി.

സർക്കാരിനെ മുൻകൂറായി അറിയിക്കാതെ സാങ്കേതിക സർവകലാശാല താൽക്കാലിക വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തതിലാണ് ഡോ.സിസയ്ക്ക് നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

Related Articles

Latest Articles