Tuesday, May 14, 2024
spot_img

ബലാത്സംഗക്കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്

തിരുവനന്തപുരം : പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി പ്രതിയായ ബലാത്സംഗ കേസിൽ എംഎൽഎയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ. എംഎല്‍എ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം ജില്ലാ കോടതിയാണ് ബലാത്സംഗ കേസിൽ ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ട് പുറത്തുപോകാൻ പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാല്‍, റായ്പൂരില്‍ നടന്ന പ്ലീനറി സമ്മേളനത്തിൽ കോടതി അനുമതിയില്ലാതെ എൽദോസ് കുന്നപ്പള്ളി പങ്കെടുത്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ റിപ്പോര്‍ട്ടില്‍ പറയുന്നത്

Related Articles

Latest Articles