Saturday, May 18, 2024
spot_img

കോവിഡ് മരണം ; വർക്കലയിൽ കൊവിഡ് ബാധിച്ച് മധ്യവയസ്‌കൻ മരിച്ചു

വർക്കല : കോവിഡ് ബാധിച്ച് വർക്കലയിൽ 57കാരൻ മരിച്ചു. വർക്കല പനയറ സ്വദേശിയായ അരവിന്ദാക്ഷൻ നായരാണ് കൊവിഡ് തുടർന്ന് മരിച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്നു മരിച്ച അരവിന്ദാക്ഷൻ നായർ.

അർബുദ ചികിത്സയ്ക്കായി ആർസിസിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് പോസീറ്റീവ് ആയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Related Articles

Latest Articles