Monday, May 20, 2024
spot_img

ചാൻസലർ ബില്ല് ഗവർണർക്ക് അയച്ചില്ല; നിയമവകുപ്പിന്റെ പരിശോധന പൂർത്തിയാകാനുണ്ടെന്ന് സർക്കാർ,സഭ പാസാക്കിയ മദ്യത്തിന്റെ നികുതി കൂട്ടാനുള്ള ബിൽ രാജ്ഭവന് കൈമാറി

തിരുവനന്തപുരം :നിയമസഭ പാസാക്കിയ ചാൻസലർ ബിൽ ഗവർണർക്ക് അയക്കാതെ സർക്കാർ. നിയമ വകുപ്പിന്റെ പരിശോധന പൂർത്തിയാകാനുണ്ടെന്നാണ് സർക്കാർ പറയുന്നത്. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നതാണ് ബിൽ. അതേസമയം സഭ പാസാക്കിയ മദ്യത്തിന്റെ നികുതി കൂട്ടാനുള്ള ബിൽ സർക്കാർ രാജ്ഭവന് കൈമാറിയിട്ടുണ്ട്

നേരത്തെ ചാൻസലർ ബിൽ പാസാക്കുന്നതിന് മുമ്പായി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ നിർദേശങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചാണ് സർക്കാർ ബിൽ അവതരിപ്പിച്ചത്. എന്നാൽ വിരമിച്ച ജഡ്ജി ചാൻസലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം തള്ളിയതോടെയാണ് സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയത്. ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്ല് പാസാക്കിയത്.

Related Articles

Latest Articles