Saturday, April 20, 2024
spot_img

പിണറായിക്ക് വായ്പ്പയെടുക്കണം;അത് വേണ്ട, കാര്യങ്ങൾ കേന്ദ്രം ശരിയാക്കി തരാമെന്നു നിർമ്മല സീതാരാമൻ

 കേരളത്തിന് വേണ്ടി പ്രഖ്യാപിച്ച അറുപത്തിനാലായിരം കോടി രൂപയുടെ റെയിൽ വികസന പദ്ധതികൾക്ക് കേന്ദ്ര ധനമന്ത്രാലയം തത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ തിരുവനന്തപുരം കാസർകോട് റെയിൽ പദ്ധതിക്കാണ് ഇപ്പോൾ പ്രാഥമിക അംഗീകാരം ലഭിചിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അയച്ച കത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉള്ളത്.

പദ്ധതിക്ക് വേണ്ടി എഡിബി വായ്പയെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച കത്തിന് അയച്ച മറുപടിയിലാണ് കേന്ദ്രം കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം വരുന്ന സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കുമെന്നും സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കിയിരുന്നു.പദ്ധതിക്കായി 185 ഹെക്ടർ റെയിൽവേ ഭൂമിയും 1198 ഹെക്ടർ സ്വകാര്യ ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്.

Related Articles

Latest Articles