Friday, May 3, 2024
spot_img

ഐഎസ്‌എല്ലിൽ തുല്യശക്തികൾ സമനിലയിൽ പിരിഞ്ഞു, 0-0

ഇന്ത്യന്‍ സൂപ്പര്‍ പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ് ഹൈദരാബാദ് എഫ്.സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തകര്‍പ്പന്‍ പ്രകടനമാണ് ഇരുടീമുകളും പുറത്തെടുത്തത്. 

സമനിലയോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്തെത്തി. നോർത്ത് ഈസ്റ്റിന്റെ ലാലങ്മാവിയ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം നേടി.തുല്യശക്തികളുടെ പോരാട്ടമായതിനാല്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് നടത്തിയത്.ഇരുടീമുകളും കളം നിറഞ്ഞതോടെ മത്സരം ആദ്യമിനിട്ടുമുതല്‍ തന്നെ ആവേശത്തിലായി. 

ഹൈദരാബാദ് പ്രതിരോധത്തില്‍ മികച്ചുനിന്നപ്പോള്‍ നോര്‍ത്ത് ഈസ്റ്റിന്റെ മുന്നേറ്റനിര തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. പക്ഷേ പന്ത് അധികസമയവും മധ്യനിരയില്‍ തന്നെയാണ് ഉരുണ്ടുകളിച്ചത്. ആദ്യപകുതിയില്‍ ഹൈദരാബാദിനെക്കാളും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് നോര്‍ത്ത് ഈസ്റ്റാണ്.

Related Articles

Latest Articles