Tuesday, December 23, 2025

മൃഗശാല അധികൃതരെ കുരങ്ങ് കളിപ്പിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങ്; പന്ത്രണ്ടാം ദിനത്തിലും കുരങ്ങ് പുറത്ത് തന്നെ

തിരുവനന്തപുരം : മൃഗശാല അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പന്ത്രണ്ടാം ദിനത്തിലും തിരികെ കൂട്ടിൽ കയറ്റാനായില്ല. കുരങ്ങ് ബെയ്ൻസ് കോമ്പൗണ്ട്, മസ്‌കറ്റ് ഹോട്ടൽ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലെ മരങ്ങളിൽ മാറി മാറി നിലയുറപ്പിക്കുകയാണ് കുരങ്ങ്. രണ്ട് പ്രാവശ്യം മ്യൂസിയം വളപ്പിൽ കയറിയെങ്കിലും വീണ്ടും പുറത്തേക്ക് ചാടി.

മൃഗശാല ജീവനക്കാർ നൂലിൽ കെട്ടി എറിഞ്ഞു കൊടുക്കുന്ന പഴങ്ങൾക്ക് പുറമെ മരത്തിലെ തളിരിലയും കുരങ്ങ് കഴിക്കുന്നുണ്ട്. പെൺകുരങ്ങാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. ഇണയെ വിട്ടു പോകാത്ത സ്വഭാവമുള്ള ഹനുമാൻ കുരങ്ങ് പക്ഷെ ഇപ്പോൾ ഇണയുടെ അടുത്തേയ്‌ക്ക് പോകുന്നില്ലെന്നാണ് വിവരം.

Related Articles

Latest Articles