Friday, May 24, 2024
spot_img

വീണ്ടും ലോകത്തിന്റെ ആദരം !നരേന്ദ്രമോദിക്ക് ഈജിപ്ഷ്യൻ സർക്കാരിന്റെ പരമോന്നത പുരസ്‌കാരമായ ഓർഡർ ഓഫ് ദി നൈൽ !!

കെയ്‌റോ :രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി നൈൽ’ നൽകി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ച് ഈജിപ്ത് . ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയിൽനിന്നുമാണ് നരേന്ദ്ര മോദി ബഹുമതി ഏറ്റുവാങ്ങിയത്.

കെയ്‌റോയിൽ ഇന്നലെ വിമാനമിറങ്ങിയ മോദിയെ, ഈജിപ്ഷ്യൻ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിയുടെ നേതൃത്വത്തിലാണ് ഔദ്യോഗികമായി സ്വീകരിച്ചത്. ഇന്നലെ ഈജിപ്തിലെ ഇന്ത്യൻ സമൂഹവും അദ്ദേഹത്തിന് സ്വീകരണം നൽകിയിരുന്നു.ഇന്ന് ചരിത്ര പ്രസിദ്ധമായ അൽ–ഹക്കിം പള്ളിയിലും ഒന്നാം ലോക മഹായുദ്ധത്തിൽ ജീവൻ വെടിഞ്ഞ ഇന്ത്യൻ സൈനികരുടെ സ്മാരകമായ കെയ്റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധ ശ്മശാനത്തിലും സന്ദർശനം നടത്തി.സൈനികർക്ക് അദ്ദേഹം ആദരാജ്ഞലി അർപ്പിച്ചു. ഒന്നാം ലോക മഹായുദ്ധത്തിൽ ഈജിപ്തിലും പലസ്തീനിലുമായി ജീവൻ പൊലിഞ്ഞ നാലായിരത്തോളം ഇന്ത്യൻ സൈനികരാണ് ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.

ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസിയുമായി നടത്തിയ ചർച്ചയിൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ധാരണയായി. ജി–20 ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി അൽ സിസി വരുന്ന സെപ്റ്റംബറിൽ ഇന്ത്യ സന്ദർശിക്കും

Related Articles

Latest Articles