Saturday, December 20, 2025

വ്യോമസേന എയർസ്ട്രിപ്പിനോട് ചേർന്ന വനത്തിൽ പച്ചനിറമുള്ള ബലൂണുകളും ലാഹോർ എന്നെഴുതിയ ബാനറും; സംഭവം ഉത്തര കാശിയിൽ

ദില്ലി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വനമേഖലയിൽ നിന്നും പച്ച നിറത്തിലുള്ള ബലൂണുകളും ലാഹോർ എന്നെഴുതിയ ബാനറും കണ്ടെടുത്തു. നൂറിലധികം പച്ച ബലൂണുകളാണ് വന മേഖലയിൽ നിന്നും കണ്ടെത്തിയത്. ലാഹോർ ബാർ അസോസിയേഷൻ എന്നെഴുതിയ പച്ച ബാനറും ബലൂണുകളോടൊപ്പം കണ്ടെടുത്തു. ബലൂണുകൾ ഒരുമിച്ചുചേർത്ത് ഒരു കയറിൽ കെട്ടിയ നിലയിലാണ്. ലാഹോർ ബാർ അസോസിയേഷൻ എന്ന് ഇംഗ്ലീഷിലും അറബിയിലും ബാനറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഉത്തരകാശിയിലെ ചിന്ന്യാലിസൗറിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന എയർസ്ട്രിപ്പ് ഈ മേഖലയിലാണ്. ലാൻഡിംഗ് ഗ്രൗണ്ടിന് അടുത്തായുള്ള വനത്തിൽ നിന്നാണ് ബലൂണുകളും ബാനറും കണ്ടെത്തിയത്. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്നും 125 കിലോമീറ്റർ മാത്രമകലെയാണ് ഈ മേഖല.

സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. എവിടെ നിന്നാണ് ബലൂണുകളും ബാനറുകളും എത്തിയതെന്നാണ് തേടുന്നത്.

Related Articles

Latest Articles