Saturday, April 27, 2024
spot_img

പീഡിപ്പിക്കപ്പെട്ടെന്ന് ആദ്യ മൊഴി: ഇല്ലെന്ന് പിന്നീട് മൊഴിമാറ്റം; കൊറിയൻ സ്വദേശിയുടെ പരാതിയിൽ കുഴങ്ങി കേസ് അവസാനിപ്പിക്കാൻ പോലീസ്

കോഴിക്കോട്: കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് അന്വേഷണം അവസാനിപ്പിക്കും. പീഡനം നടന്നതിന് തെളിവില്ല . യുവതിയെ വൈദ്യ പരിശോധനയക്ക് വിധേയയാക്കിയെങ്കിലും പീഡനം നടന്നതായി തെളിഞ്ഞില്ല. പിന്നീട് യുവതി തന്നെ പീഡനം നടന്നിട്ടില്ലെന്ന് പോലീസിന് മൊഴി നൽകി. യുവതി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്നതി പറയുന്നു. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി. യുവതിയെ കൊറിയൻ എംബസി ഉദ്യോഗസ്ഥർ ചെന്നൈക്ക് കൊണ്ടുപോയി.

മതിയായ യാത്രാ രേഖകളില്ലാതെ കരിപ്പൂര്‍ വിമാനത്താവളത്തിൽ വച്ചാണ് യുവതി പിടിയിലാവുന്നത്. തുടർന്ന് പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം ഉന്നയിക്കുകയായിരുന്നു. ഈ കാര്യം യുവതി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തു. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവതിയെ പിന്നീട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് യുവതിയെ കൊറിയൻ എംബസി അധികൃതർ ചെന്നൈയിലേക്ക് കൊണ്ടുപോയത്.

Related Articles

Latest Articles