Friday, June 14, 2024
spot_img

ഗ്രെറ്റ തുന്‍ബെര്‍ഗിന് സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരം

സ്റ്റോക്ക് ഹോം: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിന് സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരം. ‘ബദല്‍ നൊബേല്‍’ എന്നറിയപ്പെടുന്ന സ്വീഡിഷ് റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരത്തിനാണ് ഗ്രെറ്റ അര്‍ഹയായത്.

ശാസ്ത്രീയാടിത്തറയിലൂന്നി കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഇടപെടല്‍ നടത്താന്‍ രാഷ്ട്രീയതലത്തില്‍ പ്രേരണയായതിനാണ് പുരസ്കാരമെന്ന് റൈറ്റ് ലൈവ്‍ലിഹുഡ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

തുന്‍ബെര്‍ഗിന്റെ ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍’ എന്ന പ്രസ്ഥാനം അന്താരാഷ്ട്രതലത്തില്‍ കാലാവസ്ഥാ വ്യതിയാനം തടയുന്നതിനായി പ്രവര്‍ത്തിക്കുകയാണ്.

Related Articles

Latest Articles