Saturday, June 1, 2024
spot_img

കോൺഗ്രസ്സിന്റെ ഐക്യം തകർക്കുന്നത് ഗ്രൂപ്പുകൾ;സംയുക്ത ഗ്രൂപ്പുയോഗത്തിനെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ സംയുക്ത ഗ്രൂപ്പുയോഗത്തിനെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.കോൺഗ്രസ്സിന്റെ ഐക്യം തകർക്കുന്നത് ഗ്രൂപ്പുകൾ ആണെന്നാണ് സുധാകരൻ പറയുന്നത്.മുതിര്‍ന്ന നേതാക്കള്‍ ഗ്രൂപ്പുയോഗത്തില്‍ പങ്കെടുത്തത് തെറ്റാണെന്നും ഗ്രൂപ്പ് യോഗം ചേര്‍ന്നതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ടെന്നും സുധാകരൻ പറഞ്ഞു.പാര്‍ട്ടിയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടെന്ന എംഎം ഹസന്റെ പ്രസ്താവന ബാലിശമാണെന്നും കെ സുധാകരന്‍ തുറന്നടിച്ചു. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ വിശ്വാസമില്ലാത്തവരാണ് ഹൈക്കമാന്‍ഡിനെ കാണുന്നത്.ഹൈക്കമാന്‍ഡിനെ കാണണമെന്നുള്ളവര്‍ക്ക് ഹൈക്കമാന്‍ഡിനെ കാണാമെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം പുനഃ സംഘടനയുമായി ബന്ധപ്പെട്ട് തുറന്ന പോരിന് സാക്ഷ്യം വഹിക്കുകയാണ് കോൺഗ്രസ്സ്.എഐസിസിയുടേയും കെപിസിസി നേതൃത്വത്തിന്റെയും അനുരഞ്ജന ശ്രമങ്ങളോട് വഴങ്ങാതെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് എ-ഐ ഗ്രൂപ്പുകള്‍.നാളെ ആരംഭിക്കുന്ന പുതിയ ബ്ലോക്ക് പ്രസിഡന്റുമാരുടെ ശില്പശാലയില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നിന്നേക്കുമെന്നാണ് വിവരം

Related Articles

Latest Articles