Friday, October 2, 2026

ആശ്വാസ നടപടിയുമായി കേന്ദ്രസർക്കാർ; സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരമായി 75000 കോടി രൂപ അനുവദിച്ചു; കേരളത്തിന് 4122 കോടി

ദില്ലി: കോവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കാരണം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സംസ്ഥാനങ്ങൾ. ഈ അവസരത്തിൽ സംസ്ഥാനങ്ങൾക്ക് ആശ്വാസം പകരുകയാണ് കേന്ദ്രസര്‍ക്കാര്‍. ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു. കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരമായി 4122 കോടി രൂപ ലഭിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.

മാത്രമല്ല നികുതി പിരിവില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജി.എസ്‌.ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടുമ്പോഴാണ് ജി.എസ്.ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്. നേരത്തെ ജി.എസ്‌.ടി നഷ്ടപരിഹാരം അടിയന്തരമായി നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles