Sunday, January 11, 2026

ജി.എസ്.ടിയിൽ റെക്കോർഡ് വരുമാനം: മാര്‍ച്ചിലെ വരുമാനം ഒരു ലക്ഷം കോടിയ്ക്ക് മുകളില്‍

ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ജി.എസ്.ടി റെക്കോര്‍ഡ്‌ വർദ്ധനവ് . മാര്‍ച്ചിലെ വരുമാനത്തില്‍ 20.352 കോടി രൂപ കേന്ദ്ര ജി.എസ്.ടിയില്‍ നിന്നും 27,520 കോടി രൂപ സംസ്ഥാന ജി.എസ്.ടി യില്‍ നിന്നും 50,418 കോടി രൂപ കേന്ദ്ര-സംസ്ഥാന സംയോജിത വിഭാഗത്തില്‍ നിന്നും ലഭിച്ചതാണ് . സെസായി പിരിഞ്ഞ് കിട്ടിയത് 8,286 കോടി രൂപയാണ് .
സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച മൊത്ത വരുമാന ലക്‌ഷ്യം 11.47 ലക്ഷം കോടി രൂപയായിരുന്നു . എന്നാല്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ചരക്ക് സേവന നികുതി വരുമാനം 11.77 ലക്ഷം കോടി രൂപയായി . പുതുക്കിയ ലക്ഷ്യത്തിന് മുകളില്‍ നികുതി വരുമാനമെത്തിയത് സര്‍ക്കാരിന് നേട്ടമാണ് .
ജി.എസ്.ടി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്.മാര്‍ച്ചില്‍ 75.95 ലക്ഷം റിട്ടേണുകള്‍ ആയിരുന്നു . ഫെബ്രുവരിയില്‍ ഇത് 73.48 ലക്ഷമായിരുന്നു .

Related Articles

Latest Articles