Saturday, September 19, 2026

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മുൻ ഇമാമിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

തിരുവനന്തപുരം: തൊളിക്കോട് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി തള്ളി. പീഡന വിവരം പുറത്തു വന്നതോടെ ഒളിവില്‍ പോയ ഖാസിമി ഒരു മാസത്തിന് ശേഷമാണ് പിടിയിലായത്.

വീട്ടില്‍ വിടാമെന്ന് പറഞ്ഞ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്ന് പെണ്‍കുട്ടിയെ കയറ്റിക്കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പേപ്പാറയിലെ വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. ഇമാമിനൊപ്പം കുട്ടിയെ കാറില്‍ കണ്ടത് സ്ത്രീകള്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ രക്ഷപെടുകയായിരുന്നു.

അന്യസംസ്ഥാനങ്ങളിലേക്ക് ഒളിവില്‍ പോയ ഖാസിമിയെ മധുരയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒപ്പം ഒളിവില്‍ കഴിയാന്‍ ഖാസിമിക്ക് വാഹനസൗകര്യമടക്കം ചെയ്തു കൊടുത്ത സഹായിയേയും പിടികൂടിയിരുന്നു. ഒളിവില്‍ പോകാന്‍ ഖാസിമിയെ സഹായിച്ച രണ്ട് സഹോദരന്‍മാരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles