ദില്ലി: രാജ്യത്തെ ജിഎസ്‌ടി വരുമാനത്തിൽ (GST)വൻ കുതിപ്പ്. ഒക്ടോബറിൽ വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്ടി 23,861 കോടി, സംസ്ഥാന ജിഎസ്ടി 30,421 കോടി, സംയോജിത ജിഎസ്ടി 67,361 കോടി എന്നിങ്ങനെയാണ് വരവ്. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് 24 ശതമാനവും 2019-20 ഒക്ടോബറിനെ അപേക്ഷിച്ച് 36 ശതമാനവും കൂടുതലാണിത്.
ജിഎസ്‌ടി നടപ്പാക്കിയശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയും. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം. ചിപ്പുകളുടെ ദൗർലഭ്യം കാറുകളുടെയടക്കം വിൽപ്പനയെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒക്ടോബറിൽ വരുമാനം വീണ്ടും ഉയരുമായിരുന്നു കേരളത്തിന്റെ വരുമാനത്തിൽ 16 ശതമാനം ആണ് വർധന. കഴിഞ്ഞ വർഷം ഒക്ടോബറിൽ 1665 കോടിയായിരുന്നത് ഇപ്പോൾ 1932 കോടി രൂപയായി.
സെപ്റ്റംബറിലെ വരുമാനം 1.17 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക വീണ്ടെടുക്കൽ ശക്തിപ്പെടുത്തുന്നതായി സൂചിപ്പിക്കുന്നു. എക്കാലത്തെയും ഉയർന്ന വരുമാനം ഈ വർഷം ഏപ്രിലിൽ(1.41 ലക്ഷം കോടി) ആയിരുന്നു. ഒക്ടോബറിലെ വരുമാനത്തോടെ ഈ വർഷത്തെ മൊത്തം ജിഎസ്ടി 8.12 ലക്ഷം കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു മാസമൊഴികെ ബാക്കിയുള്ളതെല്ലാം ഒരു ലക്ഷം കോടിയിലധികം വരുമാനം നേടി. ജൂണിൽ 92,849 കോടി രൂപയായിരുന്നു വരുമാനം. ഇത് സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയാണെന്ന് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നു. രണ്ടാം തരംഗത്തിന് ശേഷം എല്ലാ മാസവും സൃഷ്ടിക്കുന്ന ഇ-വേ ബില്ലുകളിലെ പ്രവണതയിൽ നിന്നും ഇത് വ്യക്തമാണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സെമി-കണ്ടക്ടറുകളുടെ വിതരണത്തിലെ തടസ്സം കാരണം കാറുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിൽപ്പനയെ ബാധിച്ചില്ലെങ്കിൽ വരുമാനം ഇനിയും ഉയർന്നേനെ. ഒക്ടോബറിൽ കേന്ദ്ര ജിഎസ്ടി 23,861 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,421 കോടി രൂപയും സംയോജിത ജിഎസ്ടി 67,361 കോടി രൂപയും സെസ് ഇനത്തിൽ 8,484 കോടി രൂപയുമാണ്. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഈ വർഷത്തെ അറ്റ നികുതി വരുമാനം (നേരിട്ടുള്ളതും പരോക്ഷ നികുതിയും) 15.45 ലക്ഷം കോടി രൂപ എന്ന ബജറ്റ് ലക്ഷ്യത്തെ സുഖകരമായി മറികടക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…