Monday, October 12, 2026

ഒക്ടോബർ മുതൽ പുതിയ ജിഎസ്ടി: പ്രതിമാസ റിട്ടേൺ നടപ്പാക്കും

ദില്ലി: ഒക്ടോബർ മുതൽ പുതിയ ജിഎസ്ടി റിട്ടേൺ ഫയലിംഗ് സംവിധാനം നിലവിൽ വരും. എല്ലാ മാസവും ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കുന്ന ബിസിനസുകൾക്കാണ് മാറ്റം ബാധകമാവുക.
ഇതിന് മുന്നോടിയായുള്ള മൂന്നു മാസത്തെ ട്രയൽ ജൂലൈയിൽ ആരംഭിക്കും.

പുതിയ ജിഎസ്ടി ആർഇടി–01 നടപ്പാക്കുന്നതോടെ 2020 ജനുവരി മുതൽ നിലവിലുള്ള ജിഎസ്ടിആർ–3ബി ഇല്ലാതാകും. ഒക്ടോബർ മുതൽ ജിഎസ്ടിആർ–1 നിർത്തലാക്കും. പകരം എഎൻഎക്സ്–1 നിലവിൽ വരും.

വൻകിട നികുതിദായകർക്ക് ഒക്ടോബർ, നവംബർ മാസങ്ങളിൽ ജിഎസ്ടിആർ–3 ബിയിൽ റിട്ടേൺ ഫയൽ ചെയ്യാം. ഡിസംബറിലെ റിട്ടേൺ 2020 ജനുവരി മുതൽ ജിഎസ്ടി ആർഇടി–01 ൽ വേണം നൽകാൻ. ചെറുകിടക്കാർ ഒക്ടോബർ – ഡിസംബർ കാലയളവിലെ റിട്ടേൺ ജനുവരിയിൽ എഎൻഎക്സ്–1 ൽ വേണം നൽകാൻ.

Related Articles

Latest Articles