Monday, May 20, 2024
spot_img

രാജ്യത്ത് ജിഎസ്‌ടി വരുമാനത്തിൽ വൻ കുതിപ്പ്; ഒക്ടോബറിൽ മാത്രം വരുമാനം 1,30,127 കോടി രൂപ

ദില്ലി: രാജ്യത്തെ ജിഎസ്‌ടി വരുമാനത്തിൽ (GST)വൻ കുതിപ്പ്. ഒക്ടോബറിൽ വരുമാനം 1.30 ലക്ഷം കോടി രൂപയായി ഉയർന്നു. കേന്ദ്ര ജിഎസ്‌ടി 23,861 കോടി, സംസ്ഥാന ജിഎസ്‌ടി 30,421 കോടി, സംയോജിത ജിഎസ്‌ടി 67,361 കോടി എന്നിങ്ങനെയാണ്‌ വരവ്‌. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച്‌ 24 ശതമാനവും 2019-20 ഒക്ടോബറിനെ അപേക്ഷിച്ച്‌ 36 ശതമാനവും കൂടുതലാണിത്‌.

ജിഎസ്‌ടി നടപ്പാക്കിയശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയും. 2021 ഏപ്രിലിലായിരുന്നു ഏറ്റവും ഉയർന്ന വരുമാനം. ചിപ്പുകളുടെ ദൗർലഭ്യം കാറുകളുടെയടക്കം വിൽപ്പനയെ ബാധിച്ചില്ലായിരുന്നെങ്കിൽ ഒക്ടോബറിൽ വരുമാനം വീണ്ടും ഉയരുമായിരുന്നു കേരളത്തിന്റെ വരുമാനത്തിൽ 16 ശതമാനം ആണ് വർധന. കഴിഞ്ഞ വർഷം ഒക്ടോബറിൽ 1665 കോടിയായിരുന്നത്‌ ഇപ്പോൾ 1932 കോടി രൂപയായി.

സെപ്റ്റംബറിലെ വരുമാനം 1.17 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ സാമ്പത്തിക വീണ്ടെടുക്കൽ ശക്തിപ്പെടുത്തുന്നതായി സൂചിപ്പിക്കുന്നു. എക്കാലത്തെയും ഉയർന്ന വരുമാനം ഈ വർഷം ഏപ്രിലിൽ(1.41 ലക്ഷം കോടി) ആയിരുന്നു. ഒക്ടോബറിലെ വരുമാനത്തോടെ ഈ വർഷത്തെ മൊത്തം ജിഎസ്ടി 8.12 ലക്ഷം കോടി രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു മാസമൊഴികെ ബാക്കിയുള്ളതെല്ലാം ഒരു ലക്ഷം കോടിയിലധികം വരുമാനം നേടി. ജൂണിൽ 92,849 കോടി രൂപയായിരുന്നു വരുമാനം. ഇത് സാമ്പത്തിക വീണ്ടെടുക്കലിന്റെ സൂചനയാണെന്ന് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നു. രണ്ടാം തരംഗത്തിന് ശേഷം എല്ലാ മാസവും സൃഷ്ടിക്കുന്ന ഇ-വേ ബില്ലുകളിലെ പ്രവണതയിൽ നിന്നും ഇത് വ്യക്തമാണെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സെമി-കണ്ടക്ടറുകളുടെ വിതരണത്തിലെ തടസ്സം കാരണം കാറുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിൽപ്പനയെ ബാധിച്ചില്ലെങ്കിൽ വരുമാനം ഇനിയും ഉയർന്നേനെ. ഒക്ടോബറിൽ കേന്ദ്ര ജിഎസ്ടി 23,861 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,421 കോടി രൂപയും സംയോജിത ജിഎസ്ടി 67,361 കോടി രൂപയും സെസ് ഇനത്തിൽ 8,484 കോടി രൂപയുമാണ്. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഈ വർഷത്തെ അറ്റ നികുതി വരുമാനം (നേരിട്ടുള്ളതും പരോക്ഷ നികുതിയും) 15.45 ലക്ഷം കോടി രൂപ എന്ന ബജറ്റ് ലക്ഷ്യത്തെ സുഖകരമായി മറികടക്കുമെന്ന് സർക്കാരിന് ഉറപ്പുണ്ട്.

Related Articles

Latest Articles