Friday, May 10, 2024
spot_img

ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി, ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു

ബറൂച്ച്‌: ഗുജറാത്തിലെ ബറൂച്ചിലെ കെമിക്കല്‍ ഫാക്ടറിയിൽ പൊട്ടിത്തെറി. സംഭവത്തിൽ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

ബറൂച്ച്‌ ജില്ലയിലെ ദഹേജ് വ്യാവസായി മേഖലയിലാണ് സംഭവം നടന്നത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രാത്രി തന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങി.

ഓര്‍ഗാനിക് കെമിക്കല്‍ കമ്പനി ഫാക്ടറിയിലാണ് അപകടം നടന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഇതേ വ്യവസായ മേഖലയിലെ മറ്റൊരു ഫാക്ടറിയില്‍ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles