Monday, May 20, 2024
spot_img

മത നിന്ദ ആരോപിച്ച് കൊലപാതകം; അറസ്റ്റിലായ മൗലവിമാർ കൊല്ലാൻ പദ്ധതിയിട്ടത് 26 പേരെ; ഇസ്ലാമിക തീവ്രവാദത്തിനെതിരെ കേന്ദ്ര സർക്കാരിന്റെ കടുത്ത നടപടികൾ

മത നിന്ദ ആരോപിച്ച് ആളുകളെ ക്രൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഇസ്‌ലാമിക മത രാഷ്ട്രങ്ങളിൽ പതിവാണ്. അവരുതേ മതം വിലക്കുന്ന അരുതെന്ന് പറയുന്ന ചില കാര്യങ്ങൾ ചെയ്യുന്ന അന്യ മതസ്ഥരെയും സ്വന്തം മതത്തിലെ വിമതന്മാരെയും അവർ കൊന്നൊടുക്കും. അറബ് രാജ്യങ്ങളിലും പാകിസ്താനിലും അഫ്‌ഗാനിസ്ഥാനിലും ഇത്തരം സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യയിലും നിയമ വിരുദ്ധമായി ഫത്വകൾ പുറപ്പെടുവിക്കുകയും ശരീയത്ത് നിയമംഗങ്ങൾ അനുസരിച്ച് മതനിന്ദ നടത്തുന്നവരെ കൊല്ലുകയും ചെയ്യുന്ന ചില തീവ്ര ഇസ്‌ലാമിക് ഗ്രൂപ്പുകൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ ജോസഫ് മാഷിന്റെ കൈവെട്ടിയതുപോലുള്ള സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ഒരു സംഘത്തെ കൈയ്യോടെ പൊക്കിയിരിക്കുകയാണ് ഗുജറാത്ത് പോലീസ്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ദണ്ഡുക എന്ന സ്ഥലത്ത് ഫേസ്ബുക്കില്‍ നബിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ജനവരി 25 ന് സബ്ബിര്‍, ഇംതിയാസ് പത്താന്‍ എന്നീ രണ്ട് യുവാക്കൾ ചേര്‍ന്ന് കിഷന്‍ ബോലിയ എന്ന 27കാരനെ വെടിവെച്ച് കൊന്നു . ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഗുജറാത്ത് ഭീകരവാദ വിരുദ്ധ സ്‌ക്വാഡ്മൗലാന മുഹമ്മദ് അയൂബ് , ഖമര്‍ ഘാനി ഉസ്മാനി എന്നീ പുരോഹിതന്മാരെ മൗലവിമാരെ ദല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും ഈ പുരോഹിതർ മാത്രമല്ല രാജ്യമെമ്പാടുമുള്ള നിരവധി ഇസ്‌ലാമിക പുരോഹിതന്മാർ ഈ കൊലപാതകത്തിന്റെ ആസൂത്രണത്തിൽ പുറകിലുണ്ട് എന്ന് പോലീസ് കണ്ടെത്തി. 26 പേരെ മതനിന്ദയുടെ പേരിൽ കൊല്ലാനുള്ള പദ്ധതി ഇവർക്കുണ്ടായിരുന്നു. ഇതില്‍ ഒരാള്‍ സീനിയറായ ഒരു പത്രപ്രവര്‍ത്തകനാണ്. ഗാസിയാബാദ് ദസ്‌ന ക്ഷേത്രത്തിലെ പുരോഹിതൻ യതി നരസിംഹാനന്ദ്, ഈയിടെ ഹിന്ദുമതത്തിലേക്ക് സ്വയം പരിവര്‍ത്തനം ചെയ്ത ശേഷം ജിതേന്ദ്ര നാരായണ്‍ ത്യാഗി എന്ന പേര് സ്വീകരിച്ച വാസിം റിസ് വി തുടങ്ങിയ നിരവധി പേര് ഈ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്. ഇന്ത്യ പോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ ഇത്തരത്തിലുള്ള തീവ്ര മത വാദം ഒരിക്കലും അനുവദിക്കാൻ കഴിയില്ല . ഇത്തരം ഗ്രൂപ്പുകളെ മുളയിലേ നുള്ളാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.

ഉത്തർപ്രദേശിലെ ഒരു ഇസ്ലാമിക സംഘടനാ കുട്ടികളുടെ ദത്തെടുക്കലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വിചിത്രവും നിയമ വിരുദ്ധവുമായ ഫത്വകൾ സംഘടനയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു. വിഷയത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുകയും വെബ്സൈറ്റ് നിരോധിക്കുകയും ചെയ്തു. ഇത്തരത്തിൽ സമൂഹത്തിൽ മതരാഷ്ട്ര സമാനമായ പ്രചാരണങ്ങൾ നടത്തുന്ന സംഘടനകളെ പ്രത്യേകം നിരീക്ഷിക്കുകയാണ് കേന്ദ്രസർക്കാർ.

Related Articles

Latest Articles