Wednesday, May 8, 2024
spot_img

കേരളമല്ല കേന്ദ്രം തന്നെയാണ് നമ്പർ വൺ; കോവിഡ് പ്രതിരോധത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്ത്

ഇന്ത്യയിൽ തന്നെ കോവിഡ് ഏറ്റവും രൂക്ഷമായ സംസ്ഥാനമാണ് കേരളം എന്ന് നമുക്കറിയാം. കേരളത്തിൽ കോവിഡിനെ നേരിടാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചെലവാക്കിയ തുകയുടെ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. സൗജന്യ ചികിത്സ, ഉറങ്ങാത്ത ടീച്ചർ, ക്യൂബൻ വാക്‌സിൻ, സ്വന്തം നിലക്ക് കെ വാക്‌സിൻ എന്നൊക്കെ തള്ളിമറിച്ചെങ്കിലും കാര്യങ്ങൾ ചെയ്തത് പിണറായിയല്ല കേന്ദ്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് ചികിത്സയ്ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേരളത്തിൽ ചെലവാക്കിയത്‌ 904.96 കോടി രൂപ. ഇതിൽ 735.11 കോടിയും ചെലവാക്കിയത് കേന്ദ്ര സർക്കാരാണ് സംസ്ഥാനം 107.43 കോടി മാത്രമാണ് എമർജൻസി കോവിഡ് റെസ്പോൺസ് പ്ലാനിൽ പ്രത്യേക പാക്കേജായിട്ടാണ് ഈ തുക അനുവദിച്ചത്. പുറമെ അടിയന്തരഘട്ടങ്ങളിലായി എൻ.എച്ച്.എം. 176.03 കോടി രൂപ വേറെയും നൽകി. ഇതുൾപ്പെടെ കേന്ദ്ര സർക്കാർ മാത്രം ചെലവഴിച്ചത് 911.14 കോടിയാണ്. കോവിഡ് വ്യാപകമായ 2020-21 സാമ്പത്തികവർഷമാണു കൂടുതൽ തുക അനുവദിച്ചത്; 573.96 കോടി രൂപ. 2019-20-ൽ 123.68 കോടിയും 2021-22-ൽ 144.9 കോടിയും ലഭിച്ചു.

ഇത് പണമായി അനുവദിച്ചത് മാത്രമാണ്. സംസ്ഥാനത്ത് സൗജന്യമായി എത്തിച്ച വാക്‌സിനുകളുടെ വില, ഓക്സിജൻ ക്ഷാമം നേരിട്ട സമയത്ത് കേന്ദ്ര സർക്കാരും വ്യോമസേന പോലുള്ള ഏജൻസികളും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ. ഓക്സിജൻ ട്രെയിനുകൾ ഇവയെല്ലാം ചേർത്താൽ കേരളത്തിലെ ജനങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ കരുതലിൻറെ വില വളരെ വലുതാണ്. സൗജന്യ റേഷനും ഡയറക്റ്റ് ട്രസ്റഫറുകളും ലോണുകളും മറ്റ് സഹായങ്ങളും വേറെ. മുൻകാലങ്ങളിൽ സംസ്ഥാനം വെള്ളപ്പൊക്കം വരൾച്ച പോലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടേണ്ടിവരുമ്പോൾ എന്തായിരുന്നു സ്ഥിതി എന്ന് നമുക്കോർത്തു നോക്കാം. ഭൂരിഭാഗം ചെലവുകളും സംസ്ഥാന സർക്കാർ തന്നെയാകും നിർവ്വഹിക്കുക. അടിയന്തിര സഹായം എന്തെങ്കിലും കിട്ടിയാൽ കിട്ടി. കേന്ദ്ര സഹായം വേണമെങ്കിൽ അപേക്ഷ നൽകണം മാസങ്ങൾക്ക് ശേഷം കേന്ദ്ര സംഘം പരിശോധനക്കെത്തും. വരൾച്ചാ ദുരിതാശ്വാസത്തിനാണ് സഹായ അഭ്യർത്ഥന നല്കിയതെങ്കിൽ കേന്ദ്ര സംഘം ഇവിടെ എത്തുമ്പോഴേക്കും ഇവിടെ മഴയും വെള്ളപ്പൊക്കവും ആയിട്ടുണ്ടാകും. അപേക്ഷിച്ച തുകയുടെ മുപ്പതോ അമ്പതോ ശതമാനം പിന്നീട് കിട്ടിയതായി. അതായിരുന്നു സ്ഥിതി. പക്ഷെ ഇന്നത്തെ അവസ്ഥ അതല്ലല്ലോ. ഇതിനെയാണ് അച്ഛേ ദിൻ എന്ന് പറയുന്നത്.

കമ്മികൾ നോട്ട് ദി പോയിന്റ്. കാരണം പ്രളയകാലത്ത് അനുവദിച്ച റേഷനരിയുടെയും രക്ഷാ പ്രവർത്തനത്തിനും മറ്റും ഉപയോഗിച്ച ഹെലികോപ്റ്ററിന്റെ വാടകയും കേന്ദ്രം ചോദിച്ചതായി വ്യാജ പ്രചാരണം നടത്തിയവരാണ് നിങ്ങൾ. അപ്പൊ പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ കോവിഡ് പ്രതിരോധത്തിൽ കേന്ദ്രം നമ്പർ വന്നെന്നും സംസ്ഥാന സർക്കാർ വെറും നോക്കുകുത്തി എന്ന് വിലയിരുത്താമല്ലോ അല്ലേ ?

Related Articles

Latest Articles