Wednesday, May 15, 2024
spot_img

ഇത് ഗുജറാത്തിന്റെ നേട്ടം! ഇന്ത്യയിലാദ്യമായി 6 വരി ഹൈവേ പൂര്‍ണമായും ഉരുക്ക് മാലിന്യം കൊണ്ടുള്ള നിർമ്മാണം

ലക്‌നൗ: ഇന്ത്യയിലാദ്യമായി ഉരുക്ക് മാലിന്യത്തില്‍ നിന്ന് റോഡ് നിര്‍മ്മിച്ച്‌ ശ്രദ്ധേയമായി ഗുജറാത്ത്. ഇന്ത്യയിൽ ആദ്യമായാണ് 6 വരി ഹൈവേ പൂര്‍ണമായും ഉരുക്ക് മാലിന്യം കൊണ്ട് നിര്‍മ്മിച്ചത്.
തുറമുഖവും നഗരവും തമ്മില്‍ ബന്ധിപ്പിച്ച റോഡിന്റെ ഉദ്ഘാടനം കേന്ദ്ര ഉരുക്ക് മന്ത്രി രാം ചന്ദ്ര പ്രസാദ് സിംഗ് നിര്‍വഹിച്ചു.

ഇന്ത്യയിൽ സാധാരണയായി റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്തമായ അഗ്രിഗേറ്ററുകളെക്കാള്‍ ചിലവ് കുറഞ്ഞതാണ് ഉരുക്കു മാലിന്യം കൊണ്ടുള്ള ഒരു നിർമ്മാണ രീതി. ഉരുക്ക് നിര്‍മ്മാണത്തില്‍ നിന്നും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ഭൂമി നികത്താനാണ് സാധാരണയായി ഉപയോഗിക്കുന്നത്.

കേന്ദ്ര റോഡ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്, കൗണ്‍സില്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് സയന്റിഫിക്, ആര്‍സിലോര്‍ മിറ്റല്‍ എന്നിവര്‍ സംയുക്തമായി പ്രവര്‍ത്തിച്ചാണ് റോഡ് നിര്‍മ്മാണത്തിന് അനുയോജ്യമായ സ്റ്റീല്‍ സ്ലാഗ് രൂപപ്പെടുത്തിയത്.

 

Related Articles

Latest Articles