Monday, September 21, 2026

‘ഓരോ തവണയും ഇന്ത്യയിൽ വരുമ്പോൾ രാജ്യം മെച്ചപ്പെട്ടതിൽ നിന്ന് മികച്ചതിലേക്ക് മാറുന്നു;എന്തൊരു മികച്ച പ്രയ്തനം’; മോദിയെ പ്രശംസിച്ച് കെവിൻ പീറ്റേഴ്സൺ

ദില്ലി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേൽക്കുന്ന നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ. സമൂഹമാദ്ധ്യമത്തിലൂടെയാണ് കെവിൻ പീറ്റേഴ്സന്റെ അഭിനന്ദനം അറിയിച്ചത്.

“ഇന്ത്യയെ നയിക്കാൻ മറ്റൊരു ടേം ഉറപ്പിച്ചതിന് ഏറെ അഭിനന്ദനങ്ങൾ. ഓരോ തവണയും ഞാൻ ഇന്ത്യയിൽ വരുമ്പോൾ, രാജ്യം മെച്ചപ്പെട്ടതിൽ നിന്ന് മികച്ചതിലേക്ക് മാറും. എന്തൊരു മികച്ച പ്രയ്തനം! ആശംസകളും ഒത്തിരി സ്നേഹവും” എന്നായിരുന്നു കെവിന്റെ സന്ദേശം. കുറിയിപ്പിനൊപ്പം മോദിയ്‌ക്ക് ഹസ്തദാനം ചെയുന്ന ചിത്രവും കെവിൻ പീറ്റേഴ്സൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

43 കാരനായ പീറ്റേഴ്‌സൺ ജനിച്ചതും വളർന്നതും ദക്ഷിണാഫ്രിക്കയിലാണ്. നെറ്റിയില്‍ കുറിയിട്ട തന്‍റെ ചിത്രം മുൻപ് ഇന്‍സ്റ്റ സ്റ്റോറിയായി കെവിന്‍ പീറ്റേഴ്സണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം ഹിന്ദിയില്‍ ജയ് ശ്രീറാം എന്നുകൂടി താഴെ കുറിച്ചിരുന്നു.

Related Articles

Latest Articles