Sunday, January 4, 2026

കോൺഗ്രസ് എംഎല്‍എ ജിഗ്നേഷ് മെവാനിയെ ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്ത അസം പൊലീസ്; അറസ്റ്റിന് കാരണം ഗുരുതരമായ കേസുകളെന്ന് റിപ്പോർട്ട്

ഗുവാഹത്തി: ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി അറസ്റ്റിൽ. ബുധനാഴ്ച രാത്രി 11.30ഓടെ ഗുജറാത്തിലെ പാലൻപുരിൽ വെച്ചായിരുന്നു അസം പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലേക്ക് കൊണ്ടുപോയ ജിഗ്നേഷ് മേവാനിയെ ഇന്ന് ഗുവാഹത്തിയിലെത്തിക്കും. അറസ്റ്റിന് കാരണം ഗുരുതരമായ കേസുകളെന്ന് റിപ്പോർട്ട്

ഏത് വകുപ്പ് ചുമത്തിയാണ് ജിഗ്നേഷിന്റെ അറസ്റ്റ് എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. എഫ്ഐആറിന്റെ വിശദാംശങ്ങൾ നൽകാനും പൊലീസ് ഇതുവരെയും തയ്യാറായില്ല. ഗുജറാത്ത് വദ്ഗാം മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ജിഗ്നേഷ് മേവാനി.

അസമിൽ അദ്ദേഹത്തിനെതിരെ ഏതാനും കേസുകൾ ചുമത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും വിശദാംശങ്ങൾ അറിയില്ലെന്നും മേവാനിയുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചത്. അതേസമയം, മേവാനിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇദ്ദേഹത്തിന്റെ അനുയായികൾ.

Related Articles

Latest Articles