Friday, May 3, 2024
spot_img

എല്ലാം സുതാര്യം; രാജ്യത്ത് ആദ്യമായി കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണവുമായി ഗുജറാത്ത് ഹൈക്കോടതി

ഗുജറാത്ത്: കോടതി നടപടികളുടെ തല്‍സമയ സംപ്രേഷണവുമായി ഗുജറാത്ത് ഹൈക്കോടതി. രാജ്യത്ത് ആദ്യമായി ആണ് കോടതി നടപടികൾ തല്‍സമയ സംപ്രേഷണം ചെയ്യുന്നത്. യൂട്യൂബ് വഴി ആയിരുന്നു തല്‍സമയ സംപ്രേഷണം. ചീഫ് ജസ്റ്റിസിന്‍റെ കോടതിയിലെ നടപടിക്രമങ്ങളാണ് ആദ്യദിനം യൂട്യൂബ് അക്കൗണ്ടിലൂടെ സംപ്രേഷണം ചെയ്തത്.

ആദ്യമണിക്കൂറില്‍ തന്നെ നിരവധി പേര്‍ ലൈവ് സ്ട്രീമിങ് കണ്ടു. കോവി‍ഡ് പശ്ചാത്തലത്തില്‍ കോടതി ചേരുന്നത് പൂര്‍ണമായും വീഡിയോ കോണ്‍ഫ്രന്‍സിങ് വഴിയാക്കിയിരുന്നു. പിന്നാലെയാണ്, നടപടിക്രമങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് പൊതുജനങ്ങള്‍ക്കായും സംപ്രേഷണം ആരംഭിച്ചത്. അഭിഭാഷകരുടെയും കക്ഷികളുടെയും പ്രതികരണം പരിഗണിച്ചാകും തുടര്‍നടപടിയെന്ന് റജിസ്ട്രാര്‍ അറിയിച്ചു.

Related Articles

Latest Articles