തിരുവനന്തപുരം: കഴക്കൂട്ടത്ത് വീണ്ടും ഗുണ്ടാ ആക്രമണം. വീട്ടമ്മയുടെ കഴുത്തില്‍ വാള്‍ വച്ച് ഭീഷണിപ്പെടുത്തിയ അക്രമി സംഘം വീടുകളും വാഹനങ്ങളും കടയും അടിച്ചു തകര്‍ത്തു. തിങ്കളാഴ്ച രാത്രി രണ്ട് മണിക്കായിരുന്നു ആക്രമണം. ഉള്ളൂര്‍ക്കോണം സ്വദേശി ഹാഷിമിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്.
കഞ്ചാവ് വിൽപനയും സാമൂഹ്യ വിരുദ്ധ പ്രവർത്തനവും പൊലീസിനെ അറിയിക്കുന്നത് പ്രദേശവാസികളെന്ന് പറഞ്ഞാണ് ഇയാള്‍ അക്രമം നടത്തിയത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് വീടിനോട് ചേർന്ന് കട നടത്തുകയായിരുന്ന റംലാ ബീവിയുടെ കഴുത്തിൽ വാൾ വച്ചാണ് ഭീഷണിപ്പെടുത്തിയത്. റംലാ ബീവിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപ്പെട്ടു.

