Friday, September 18, 2026

തലസ്ഥാനത്തു വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: ഒരുമിച്ചിരുന്ന് മദ്യപിച്ചതിന് ശേഷം യുവാവിന്റെ കാലുകളില്‍ വെട്ടി പരിക്കേല്‍പ്പിച്ച് ഗുണ്ടാസംഘം കടന്നുകളഞ്ഞു. കൊലക്കേസ് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് യുവാവിനെ ആക്രമിച്ചത്. സാരമായ പരിക്കേറ്റ ഷെഫീഖിനെ(34) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവച്ചല്‍ കുറകോണത്താണ് സംഭവം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൂടിയിട്ടില്ല.

കൊലക്കേസ് പ്രതി രാജേഷിന്റെ വീട്ടിലേക്കാണ് മദ്യപിക്കാനെന്ന വ്യാജേന ഷഫീഖിനെ കൊണ്ടുവന്നത്. മദ്യപിച്ചതിന് ശേഷം ഷഫീഖിനെ കെട്ടിയിട്ട്. എന്നിട്ട് ഇരുകാലുകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശേഷം റോഡില്‍ ഉപേക്ഷിച്ച് മുങ്ങി. ഷഫീഖിന്റെ കരച്ചില്‍ കേട്ട സമീപ വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികള്‍ക്കായി പൊലീസ് സംഘം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. പ്രതികളുമായി ഷഫീഖിന് സൗഹൃദമുണ്ടായിരുന്നെന്ന് സംശയമുണ്ട്. ഷഫീഖിന്റെ മൊബൈലില്‍ പ്രതികളിലൊരാളുടെ ഭാര്യയുടെ ചിത്രമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്ന സൂചനയുമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles