Sunday, October 4, 2026

ഗുണ്ടാവിളയാട്ടം;എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിച്ച് എസ് എഫ് ഐ

പാലാ: പാലാ പോളി ടെക്നിക്കിൽ നവാഗതർക്കായി സംഘടിപ്പിച്ച പരിപാടിക്കിടയിൽ വിദ്യാർത്ഥികൾക്ക് എബിവിപിയുടെ കാർഡും, മധുരവും വിതരണം ചെയ്യവേ എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിച്ച് എസ് എഫ് ഐ.

എസ് എഫ് ഐ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് എബിവിപി കോട്ടയം ജില്ലാ പ്രസിഡന്റ് സനന്ദൻ ഒ എസ് പറഞ്ഞു.

അക്രമത്തിൽ എബിവിപി പാലാ നഗർ സെക്രട്ടറി അക്ഷയ്‌, ജില്ലാ കമ്മിറ്റി അംഗം അനന്ദു തുടങ്ങി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാതൊരു പ്രകോപനവും കൂടാതെ,30 ഓളം വരുന്ന എസ് എഫ് ഐ ഗുണ്ടകൾ ഒരുമിച്ചുചേർന്ന് ആക്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ പറയുന്നു.

ഇരുമ്പ് ദണ്ഡും, കരിങ്കല്ലും, കുറു വടിയുമായിട്ടാണ് അക്രമികൾ ക്യാമ്പസിൽ എത്തി ക്രൂര മർദ്ദനം നടത്തിയത്.സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് എസ് എഫ് ഐ ഗുണ്ടകൾക്ക് ആക്രമിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തെന്ന് എബിവിപി ആരോപിക്കുന്നു.

എബിവിപി പ്രവർത്തകരെ ആക്രമിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.

എസ് എഫ് ഐയുടെ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്യാമ്പസുകളിൽ നാളെ പ്രതിഷേധ പരിപാടികൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും,
അക്രമത്തിലൂടെ കീഴ്‌പ്പെടുത്താമെന്ന്‌ കരുതുന്നു എങ്കിൽ നിയമപരമായ മാർഗത്തിലൂടെ എസ് എഫ് ഐ ഗുണ്ടായിസത്തെ ചെറുക്കുമെന്നും സനന്ദൻ പറഞ്ഞു.

Related Articles

Latest Articles