Friday, October 9, 2026

‘ഓപ്പറേഷൻ ഗരുഡ’; രാജ്യവ്യാപകമായി സിബിഐ ലഹരിവേട്ട; 175 പേർ അറസ്റ്റിൽ; പരിശോധനയിൽ പിടിച്ചെടുത്തത് രാസലഹരി വസ്തുക്കളടക്കമുള്ള മയക്കുരുന്നുകൾ

ദില്ലി: രാജ്യവ്യാപകമായി സിബിഐ നടത്തിയ ‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 127 കേസുകൾ റെജിസ്റ്റർ ചെയ്തു. 175 പേരെ അറസ്റ്റ് ചെയ്തു. രാസലഹരി വസ്തുക്കളടക്കമുള്ള മയക്കുരുന്നുകളും സിബിഐ പിടിച്ചെടുത്തു.

പഞ്ചാബ്, ദില്ലി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും ഇന്റർപോളിന്റെയും എൻസിബിയുടെയും സഹകരണത്തോടെയാണ് സിബിഐ പരിശോധനകൾ നടത്തിയത്. ആറായിരത്തിഅറുന്നൂറോളം പേരെയാണ് പരിശോധിച്ചത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി സംസ്ഥാനത്തെ ലഹരി സംഘങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിബിഐ നിരീക്ഷണം.

Related Articles

Latest Articles