Sunday, September 27, 2026

സംഘർഷം നിലനിൽക്കെ പെരുന്നാൾ മധുരം കൈമാറി വാഗാ അതിർത്തിയിലെ ഇന്ത്യ- പാകിസ്ഥാൻ സൈനികർ….

ദില്ലി:പെരുന്നാൾ പ്രമാണിച്ച് പഞ്ചാബിലെ അമൃത്സറിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള അട്ടാരി-വാഗ ജോയിന്റ് ചെക്ക് പോസ്റ്റിൽ ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥരും പാകിസ്ഥാൻ റേഞ്ചേഴ്സും പരസ്പരം മധുരപലഹാരം നൽകി ആഘോഷിച്ചു.

മുൻപ് പാക്കിസ്ഥാന്റെ ആവർത്തിച്ചുള്ള വെടിനിർത്തൽ ലംഘനങ്ങളിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറെ നാളുകളായി റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഈദ്, ദീപാവലി എന്നിങ്ങനെയുള്ള പതിവ് മധുരം കൈമാറൽ ചടങ്ങിൽ ബി‌എസ്‌എഫ് പങ്കെടുത്തിരുന്നില്ല. കോവിഡ് -19 മൂലമുള്ള നിയന്ത്രണങ്ങൾക്കിടയിലാണ് ഈ വർഷം ബലിപ്പെരുന്നാൾ രാജ്യത്ത് ആഘോഷിക്കുന്നത്.

എന്നാൽ ഇരു സൈന്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചത് ഫെബ്രുവരി 25 ന് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെയാണ്. 2003 ൽ ഇരു രാജ്യങ്ങളും നേരത്തെ വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചിരുന്നുവെങ്കിലും അത് ആവർത്തിച്ച് ലംഘിക്കപ്പെട്ടു. ഉറിയിലും പുൽവാമയിലും നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

Related Articles

Latest Articles