Wednesday, December 17, 2025

വർഷത്തിൽ ഒരാഴ്ചയെങ്കിലും വ്യക്തിപരവും രാഷ്ട്രീയവുമായ അജണ്ടകൾ മാറ്റിവച്ച് രാജ്യത്തിന്റെ ദീർഘകാല നന്മയെ കുറിച്ച് ചിന്തിക്കണം; ദുരിതങ്ങളിൽ നിന്ന് മുക്തവും കൂടുതൽ സ്നേഹവും സന്തോഷവും സമാധാനവുമുള്ള ഒരു ലോകം സ്വപ്നം കാണണം; കൊളംബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത്‌ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ബംഗളൂരു: ദുരിതങ്ങളിൽ നിന്ന് മുക്തവും കൂടുതൽ സ്നേഹവും സന്തോഷവും സമാധാനവുമുള്ള ഒരു ലോകം സ്വപ്‌നംകാണാൻ കഴിയണമെന്ന് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ. കൊളംബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയും ജ്ഞാനവും കൊണ്ട് പ്രതിരോധശേഷി വളർത്തണം. സാമൂഹിക ഭിന്നതകൾക്കപ്പുറം വികസനത്തിന് പ്രാധാന്യം നൽകുന്ന വിശാല കാഴ്ച്ചപ്പാട് ആവശ്യമാണ്. ചെറിയ വിത്യാസങ്ങൾക്കപ്പുറം ഒരു വലിയ കാഴ്ചപ്പാടിനായി നിലവിലെ സർക്കാരിന് ഒപ്പം നിൽക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്‌തു.

കൊളംബിയയിൽ അമ്പത് വർഷങ്ങൾ നീണ്ടുനിന്ന ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിച്ച് സമാധാനം ഉറപ്പുവരുത്തുന്നതിൽ ഇന്ത്യൻ ആത്മീയ ആചാര്യനായ ഗുരുദേവ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു. വിമത വിഭാഗങ്ങളുമായുള്ള ചർച്ചകൾക്ക് ഗുരുദേവ് മദ്ധ്യസ്ഥത വഹിക്കുകയായിരുന്നു. വർഷത്തിൽ ഒരാഴ്ച്ചയെങ്കിലും വ്യക്തിപരവും തൊഴിൽപരവും രാഷ്ട്രീയവുമായ അജണ്ടകൾ മാറ്റിവച്ച് രാഷ്ട്രത്തിന്റെ ദീർഘകാല നന്മയെ കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 18 മുതൽ 23 വരെയാണ് ഗുരുദേവന്റെ കൊളംബിയൻ പര്യടനം.

അന്താരാഷ്‌ട്ര യോഗ ദിനമായ ഇന്ന് കൊളംബിയയിൽ നിന്നാണ് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ ലോകമെമ്പാടുമുള്ള അനുയായികളെ അഭിസംബോധന ചെയ്‌തത്. ഇന്ത്യയിലും 180 രാജ്യങ്ങളിലും ആർട്ട് ഓഫ് ലിവിങ്, കേന്ദ്ര ആയുഷ് മന്ത്രാലയവുമായി സഹകരിച്ച് പ്രകടനങ്ങളും പൊതു പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജയിലുകൾ പൈതൃക സ്ഥലങ്ങൾ, മഹാക്ഷേത്രങ്ങൾ, സർക്കാർ ഓഫീസുകൾ, മാളുകൾ, സ്‌കൂളുകൾ, തുടങ്ങിയ സ്ഥലങ്ങളിലാണ് യോഗാദിന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles