ഗുരുവായൂർ: അഷ്ടമിരോഹിണി ദിനമായ വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഇരുപതിനായിരം ഭക്തർക്ക് കണ്ണന്‍റെ പിറന്നാൾ സദ്യ നൽകും.
സദ്യക്ക് ആദ്യ പന്തികളിൽ നെയ്പ്പായസവും പിന്നീട് പാൽപ്പായസവും വിളമ്പും. രാവിലെ പത്ത് മണിമുതൽ ഉച്ചക്ക് രണ്ട് മണിവരെയാണ് സദ്യ. പടിഞ്ഞാറേനട അന്നലക്ഷ്മി ഹാളിലും തെക്കേനടയിൽ പ്രത്യേകം ഒരുക്കുന്ന പന്തിയിലുമാകും സദ്യ വിളമ്പുക.
അഷ്ടമിരോഹിണി നാളിൽ രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ട് വരെ മുതിർന്ന പൗരന്മാർക്കും വി.വി.ഐ.പികൾക്കും പ്രത്യേക ദർശന സൗകര്യം ഉണ്ടായിരിക്കില്ല. എന്നാൽ നെയ് വിളക്ക് വഴിപാട് നടത്തുന്നവർക്ക് പ്രത്യേക ദർശനസൗകര്യം ഉണ്ടായിരിക്കുമെന്നും ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് അറിയിച്ചു.

