Sunday, May 19, 2024
spot_img

ഗുരുവായൂരില്‍ പശുവിനെയും പശുക്കുട്ടിയെയും നടയ്ക്കിരുത്തുന്ന വഴിപാട് ദേവസ്വം നിറുത്തലാക്കി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പശുവിനെയും പശുക്കുട്ടിയെയും നടയ്ക്കിരുത്തുന്ന വഴിപാട് നിറുത്തലാക്കാന്‍ ദേവസ്വം തീരുമാനിച്ചു. പശു തൊഴുത്തുകളുടെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടയിരുത്തല്‍ വഴിപാട് നിറുത്തലാക്കിയത് എന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം.

പകരം ദേവസ്വത്തില്‍ പതിനായിരം രൂപ അടയ്ക്കുന്നവര്‍ക്ക് പശുവിനെയും കുട്ടിയെയും പ്രതീകാത്മകമായി നടയ്ക്കിരുത്തുന്നതിന് സൗകര്യമൊരുക്കുമെന്നാണ് ദേവസ്വംബോര്‍ഡ് വിശദീക
രിക്കുന്നത്.

മുന്‍പ് ഗുരുവായൂരില്‍ ആനയെ നടയ്ക്കിരുത്തിയിരുന്നു. എന്നാല്‍ നടയ്ക്കിരുത്തുന്ന ആനകളെ പരിപാലിക്കുന്നതിന് വന്‍ തുക ആവശ്യമായി വന്നതോടെയാണ് ഈ പതിവ് നിര്‍ത്തലാക്കിയത്.

Related Articles

Latest Articles