Saturday, January 3, 2026

എച്ച്1എന്‍1; രണ്ടുമാസത്തിനിടെ ഗുജറാത്തില്‍ 111 മരണം

ഗാന്ധിനഗര്‍: എച്ച്1എന്‍1 പനി ബാധിച്ച് രണ്ടുമാസത്തിനിടെ ഗുജറാത്തില്‍ മരിച്ചത് 111 ആളുകള്‍.ആഴ്ചയില്‍ കുറഞ്ഞത് 500 പേരാണ് പനിബാധിച്ച് ഗുജറാത്തില്‍ ചികിത്സ തേടുന്നതെന്നാണ് വിവരം. ഫെബ്രുവരി 18 മുതല്‍ 24 വരെ 743 പേര്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചിട്ടുമുണ്ട്. ജനുവരി ഒന്നുമുതല്‍ 1,3,685 ആളുകളാണ് എച്ച്1എന്‍1 ലക്ഷണങ്ങളോടെ ചികിത്സ തേടിയിരിക്കുന്നതെന്നാണ് കണക്കുകള്‍.

ഇതില്‍ 82 ശതമാനം ആളുകളും രോഗമുക്തരായെന്നും 15 ശത്മാനം വരുന്ന 562 രോഗികള്‍ ഇപ്പോഴും ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് എല്ലാ ജില്ലാ ആശുപത്രികളിലും സ്ഥിരമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എച്ച്1എന്‍1 തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരോട് മൂന്നുമാസത്തിലൊരിക്കല്‍ പ്രതിരോധ മരുന്നുകള്‍ കഴിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Related Articles

Latest Articles