Monday, December 22, 2025

കുട്ടികളെ മറയാക്കി യു-ദ്ധം ചെയ്യുന്നത് ഹ-മാ-സ് ; ട്രൂഡോയോട് കണ്ണുതുറന്ന് കാണാൻ നെതന്യാഹു

ഹമാസ് തുടങ്ങിവച്ച യുദ്ധം ഇസ്രായേൽ പൂർത്തീകരിക്കും. കാരണം, ഒരു മാസം പിന്നിടുന്ന യുദ്ധത്തിൽ ഓരോ ദിവസം പിന്നിടുമ്പോഴും ഇസ്രായേൽ ഗാസയ്ക്ക് മേൽ സമ്പൂർണ്ണ ആധിപത്യം നേടുകയാണ്. നിരവധി രാജ്യങ്ങൾ ഇസ്രയേലിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വിമർശിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ, ഇസ്രായേലിനെ ഉപദേശിക്കാൻ എത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്ക് രൂക്ഷമായ മറുപടി നൽകിയിരിക്കുകയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ ഗാസയിൽ നടത്തിയ പ്രത്യാക്രമണത്തിൽ കുട്ടികൾ മരണപ്പെടുന്നുവെന്ന ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് മറുപടിയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയിരിക്കുന്നത്. ഇതിനൊക്കെ ഉത്തരവാദികൾ ഹമാസാണെന്നും അല്ലാതെ ഇസ്രായേൽ അല്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുറന്നടിച്ചു. ഇസ്രായേൽ മനഃപൂർവം സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കുന്നില്ലെന്നും അവരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. എന്നാൽ അവർക്ക് ദോഷകരമായി തുടരുന്നത് ഹമാസാണ്. ഗാസയിലെ മാനുഷിക ഇടനാഴികളും സുരക്ഷിത മേഖലകളും സാധാരണക്കാർക്ക് വേണ്ടി ഇസ്രായേൽ നൽകുമ്പോൾ, തോക്കിന് മുനയിൽ നിർത്തി ഒഴിഞ്ഞുപോകാൻ അനുവദിക്കാതെ അവരെ തടയുന്നത് ഹമാസാണെന്നും ദുരിതത്തിന് ഉത്തരവാദികളാക്കേണ്ടത് ഹമാസിനെയാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ, ഹോളോകോസ്റ്റിനുശേഷം ജൂതന്മാർക്ക് നേരെ നടന്ന ഏറ്റവും മോശമായ ഭീകരാക്രമണത്തിൽ സാധാരണക്കാരുടെ തലവെട്ടുകയും അവരെ കത്തിക്കുകയും കൂട്ടക്കൊല നടത്തുകയും ചെയ്തത് ഹമാസാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരിക്കുന്ന ഈ ആരോപണം തന്നെ വസ്തുത വിരുദ്ധമാണ്. കാരണം, മരണം ഒഴിവാക്കാൻ ജനങ്ങളോട് ഒഴിഞ്ഞ് പോകാൻ ഇസ്രായേൽ 36 തവണയാണ് മുന്നറിയിപ്പ് നൽകിയത്. നിരവധിപേർ ഗാസ ഒഴിഞ്ഞ് പോയപ്പോൾ ഹമാസ് സ്വാധീന മേഖലയിൽ ജനങ്ങൾ ഒഴിഞ്ഞ് പോകുന്നത് ഹമാസ് തന്നെ തടയുകയായിരുന്നു. ഹമാസിന്റെ ബോംബുകൾക്കും മിസൈലുകൾക്കും ഒക്കെ പരിചകളാക്കി ജനത്തേ നിർത്തുകയായിരുന്നു അവർ ചെയ്തത്. അവരെയാണ് ഇപ്പോൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പിന്തുണയ്ക്കുന്നത്. അതേസമയം, പലസ്തീനികളെ തെക്കന്‍പ്രദേശത്തേക്ക് ഒഴിപ്പിക്കുന്നതിന് വടക്കന്‍ ഗാസ മുനമ്പില്‍ മാനുഷിക വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഗാസയുടെ തെക്ക് ഭാഗത്തേക്കുള്ള സലാ അല്‍-ദിന്നിലൂടെ രാവിലെ ഒമ്പതിനും വൈകീട്ട് നാലുമണിക്കുമിടയില്‍ സുരക്ഷിതമായ പാത തുറന്നിരിക്കുന്നതായി ഐഡിഎഫ് വ്യക്തമാക്കി. സുരക്ഷ മാനിച്ച് സമീപദിവസങ്ങളില്‍ തെക്കന്‍ പ്രദേശത്തേക്ക് പാലായനം ചെയ്തവര്‍ക്കൊപ്പം ചേരാനും നിർദേശമുണ്ട്. അതേസമയം, ഒക്ടോബർ 7 ന് ഇസ്രായേലിന് മേൽ ഹമാസ് നടത്തിയ ആദ്യ ആക്രമണവുമായി ബന്ധമുള്ള നിരവധി ഭീകരരെ ഇതിനോടകം തങ്ങൾ വധിച്ചതായി ഇസ്രായേൽ അറിയിച്ചിരുന്നു. ഇസ്രായേൽ – ഹമാസ് യുദ്ധം ഏകദേശം 11,000 പലസ്തീൻകാരുടെ മരണത്തിനിടയാക്കി എന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്. 21 മാസമായി നടക്കുന്ന റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനേക്കാൾ കൂടുതൽ പേരാണ് ഒരു മാസത്തെ ഇസ്രയേൽ-ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആശുപത്രികൾക്കും ആംബുലൻസുകൾക്കും അഭയാർഥി ക്യാംപുകൾക്കും നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തുമ്പോൾ മരണസംഖ്യ വളരെയധികം കൂടുകയാണ്.

Related Articles

Latest Articles