Sunday, May 19, 2024
spot_img

ഭാര്യപോലും അറിഞ്ഞില്ല.. റോഡ് നിർമാണത്തിന് ഭാര്യാപിതാവിന്റെ കെട്ടിടം വരെ പൊളിച്ചു കളയാൻ നിർദേശം കൊടുത്തിട്ടുണ്ട്‌: നിധിൻ ഗഡ്കരി

ദില്ലി: ഭാര്യയോട് പറയാതെ ഭാര്യപിതാവിന്റെ വീട് തകർക്കാൻ താൻ നിർദ്ദേശം നൽകിയ രസകരമായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തി കേന്ദ്ര ഉപരിതല ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. എന്റെ കല്ല്യാണം കഴിഞ്ഞ സമയമായിരുന്നു. ഭാര്യാപിതാവിന്റെ വീട് റോഡിന്റെ നടുക്കായിരുന്നു. റോഡ് വീതി കൂട്ടലിന് വീട് തടസ്സമാകുന്നുണ്ടെന്നും, അത് ഭാര്യാപിതാവിന്റെ വീടാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഭാര്യയോട് പറയാതെ, ആ വീട് തകർത്തുകളയാനുള്ള നിർദ്ദേശം ഞാൻ നൽകി. റോഡ് നിർമ്മാണത്തിന് അത് അനിവാര്യമായിരുന്നു. വീട് പൊളിച്ച ശേഷമാണ് ഭാര്യ പോലും ഇക്കാര്യം അറിയുന്നതെന്നും’ ഗഡ്കരി വ്യക്തമാകി.

അതേസമയം മികച്ച റോഡുകൾ പോലുള്ള സേവനങ്ങൾ ലഭിക്കണമെങ്കിൽ ആളുകൾ പണം മുടക്കേണ്ടിവരുമെന്ന് കേന്ദ്ര ഉപരിതല ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ദേശീയ പാതകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ടോൾ പിരിവിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Related Articles

Latest Articles