ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറില്‍ ആഗള ഭീകരന്‍ ഹാഫീസ് സയിദിന്റെ വീടിന് മുന്നില്‍ കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് ദുരൂഹതയേറുന്നു. സ്‌ഫോടനം നടക്കുന്ന ഇയാള്‍ വീട്ടില്‍ ഇല്ലായിരുന്നു എന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ സ്‌ഫോടനസമയത്ത് ഹാഫീസ് സയിദ് വീട്ടിനുള്ളില്‍ തന്നെ ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലുമായി ഒരു മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തി.
ഇതോടെ ഈ സ്‌ഫോടനവും തീവ്രവാദ സംഘടനകള്‍ ആസൂത്രിതമായി നടത്തിയ തട്ടിപ്പ് നാടകമാണോ എന്ന സംശയമാണ് ഉയരുന്നത്. നൂറ് കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട മുംബൈ തീവ്രവാദി ആക്രമണം ഉള്‍പ്പെടെ നിരവധി കൂട്ടക്കൊലകളുടെ സൂത്രധാരനാണ് ഹാഫീസ് സെയ്ദ്. ലഷ്‌ക്കര്‍ ഇ തോയ്ബയുടേയും ജമാഅത്ത് ഉദ്‌വയുടേയും ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് ഇയാള്‍. ഹാഫീസ് സെയ്ദിനെ ഐക്യരാഷ്ട്രസംഘടന ആഗോളഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ സര്‍ക്കാര്‍ ഇയാളുടെ തലയ്ക്ക് പത്ത് ദശലക്ഷം ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇയാള്‍ ജയിലിലാണ് എന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും അവിടം കേന്ദ്രീകരിച്ചുള്ള എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ഹാഫീസ് സെയിദാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

