Saturday, May 11, 2024
spot_img

ഹമാസ് ആധുനിക കാലത്തെ നാസികൾ ; ജൂതമാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്ന് ഇസ്രായേൽ

ഇസ്രായേൽ – ഹമാസ് സംഘർഷം ഇരുപത്തിയഞ്ചാം ദിനത്തിലേക്ക് കടക്കുമ്പോൾ നഷ്ടങ്ങൾ പാലസ്‌തീന്‌ തന്നെയാണ്. സംഘർഷത്തിൽ ഇതുവരെ 7000ത്തിലധികം പേർ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഇസ്രായേലും ഹമാസും തമ്മിൽ ഇപ്പോൾ തുടർന്നുവരുന്ന യുദ്ധം വലിയൊരു ലോകയുദ്ധമായി മാറാൻ പോകുന്നതിൻ്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയാണ് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ. ആധുനിക കാലത്തെ നാസികളാണ് ഹമാസ് ഭീകരരെന്ന് ഗിലാദ് എർദാൻ തുറന്നടിച്ചു. സംഘർഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരർ ശ്രമിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഗിലാദ് എർദാൻ വ്യക്തമാക്കി.

ഹമാസ് എന്നാൽ മോഡേൺ ഡേ നാസികളാണ്. മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാരയുമാണ് ഹമാസിന്റേത്. സംഘർഷത്തിന് പരിഹാരം കാണുകയെന്നത് ഒരിക്കലും ഹമാസിന്റെ ലക്ഷ്യങ്ങളിൽ ഇല്ല. അവർ ഒരിക്കലും ആശയവിനിമയത്തിലോ ചർച്ചയിലോ താത്പര്യപ്പെടുന്നില്ല. ഹമാസിന് താത്പര്യമുള്ള ഒരേയൊരു കാര്യം ജൂതരെ നാമാവശേഷമാക്കുകയെന്ന അന്തിമ പരിഹാരം മാത്രമാണ്. കൂടാതെ, നാസിസം ഉയർന്നുവന്നപ്പോൾ കാണിച്ച അതേ നിശബ്ദതയാണ് ഇപ്പോൾ ലോകം പാലിക്കുന്നത്. കഴിഞ്ഞ 16 വർഷമായി പാലസ്തീനികളെ ചൂഷണം ചെയ്യുകയാണ് ഹമാസ്. 2007ൽ ഗാസയുടെ അധികാരം പിടിച്ചെടുക്കുമ്പോൾ ഹമാസ് കൊന്നൊടുക്കിയത് നൂറുകണക്കിന് പാലസ്തീനികളെയായിരുന്നുവെന്നും ഗിലാദ് എർദാൻ ചൂണ്ടിക്കാട്ടി. കൂടാതെ, കഴിഞ്ഞ 16 വർഷം ഗാസ ഭരിച്ചവരാണ് ഹമാസ് നാസികൾ. പാലസ്തീനികളെ ചൂഷണം ചെയ്തും എതിർക്കുന്ന ഓരോരുത്തരെയും വെട്ടിയരിഞ്ഞും 16 വർഷം അവർ ഗാസയിൽ തുടർന്നു. 2007ൽ ഗാസ കൈയടക്കുമ്പോൾ നൂറുകണക്കിന് പാലസ്തീനികളെ വകവരുത്തിയായിരുന്നു ഹമാസ് അധികാരത്തിലേറിയത്. സ്‌കൂളിന് സമീപം മിസൈൽ ലോഞ്ചറുകൾ നിർമ്മിച്ചും ആശുപത്രികൾക്ക് താഴെ ബങ്കറുകളിൽ ഒളിച്ചും ഓരോ പാലസ്തീനിയെയും മനുഷ്യകവചമായി ഉപയോഗിച്ച് അവർ മുന്നേറി. ഞങ്ങൾ ഏതുതരത്തിൽ ഇതിനോട് പ്രതികരിക്കണമെന്നാണ് നിങ്ങൾ പറയുന്നതെന്നും ഗിലാദ് എർദാൻ ചോദിച്ചു.

ഹമാസ് നേതാക്കൾ ദോഹയിലും ഇസ്താംബൂളിലും ആഡംബര ജീവിതം നയിക്കുകയാണ്. അവർ ഒരിക്കലും ഗാസ മുനമ്പിൽ വസിക്കാറില്ല. അവരുടെ ജനങ്ങൾ ദാരിദ്ര്യത്തിൽ തന്നെ കഴിയുന്നു. ഹമാസും ഐഎസ്‌ഐഎസും പോലെയുള്ള ഭീകരസംഘടനകൾ ആശുപത്രികൾക്കുള്ളിൽ പ്രവർത്തിക്കുകയാണ്. ഷിഫ ഹോസ്പിറ്റൽ ഇതിന് ഉദാഹരണമാണ്. ഹമാസിന്റെ കമാൻഡ് സെന്ററാണതെന്നും ഗിലാദ് എർദാൻ ചൂണ്ടിക്കാട്ടി. അതേസമയം ഗാസയിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളി. വെടിനിർത്തൽ അംഗീകരിക്കുന്നത് ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്. കൂടാതെ, ഹമാസ് ഭീകരരേയും അവരുടെ മുഴുവൻ ഭരണ സംവിധാനത്തേയും തകർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തിലൂന്നിയാണ് ഇസ്രായേൽ പോരാട്ടം തുടരുന്നതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയാണ് ഇസ്രായേലിന്റെ സൈന്യം മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിന്റെ ആദ്യഘട്ടം കഴിഞ്ഞിരിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിട്ടത് പോലെയുള്ള വ്യോമാക്രമണം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. കരസേനയുടെ നേതൃത്വത്തിൽ അതിർത്തി വളഞ്ഞുള്ള യുദ്ധമാണ് മൂന്നാം ഘട്ടം.

Related Articles

Latest Articles