International

ഹമാസ് ആധുനിക കാലത്തെ നാസികൾ ! ഹമാസിന്റേത് മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാര ; ലോഞ്ചറുകൾ നിർമ്മിച്ചും ആശുപത്രികൾക്കുള്ളിൽ ഒളിച്ചും പാലസ്തീനികളെ കവചമാക്കുന്ന ഭീകരരെന്ന് ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാൻ

ന്യൂയോർക്ക്: ആധുനിക കാലത്തെ നാസികളാണ് ഹമാസ് ഭീകരരെന്ന് ഐക്യരാഷ്‌ട്രസഭയിലെ ഇസ്രായേലിന്റെ സ്ഥിരം പ്രതിനിധി ഗിലാദ് എർദാൻ. സംഘർഷത്തിന് പരിഹാരം കാണാനല്ല ഹമാസ് ഭീകരർ ശ്രമിക്കുന്നതെന്നും ജൂതന്മാരെ ഉന്മൂലനം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗത്തിൽ ഗിലാദ് എർദാൻ പറഞ്ഞു.

ഹമാസ് എന്നാൽ മോഡേൺ ഡേ നാസികളാണ്. മനുഷ്യത്വരഹിതമായ ആക്രമണങ്ങളും വംശഹത്യ ലക്ഷ്യമിടുന്ന ആശയധാരയുമാണ് ഹമാസിന്റേത്. സംഘർഷത്തിന് പരിഹാരം കാണുകയെന്നത് ഒരിക്കലും ഹമാസിന്റെ ലക്ഷ്യങ്ങളിൽ ഇല്ല. അവർ ഒരിക്കലും ആശയവിനിമയത്തിലോ ചർച്ചയിലോ താത്പര്യപ്പെടുന്നില്ല. ഹമാസിന് താത്പര്യമുള്ള ഒരേയൊരു കാര്യം ജൂതരെ നാമാവശേഷമാക്കുകയെന്ന അന്തിമ പരിഹാരം മാത്രമാണ്. നാസിസം ഉയർന്നുവന്നപ്പോൾ കാണിച്ച അതേ നിശബ്ദതയാണ് ഇപ്പോൾ ലോകം പാലിക്കുന്നത്. കഴിഞ്ഞ 16 വർഷമായി പാലസ്തീനികളെ ചൂഷണം ചെയ്യുകയാണ് ഹമാസ്. 2007ൽ ഗാസയുടെ അധികാരം പിടിച്ചെടുക്കുമ്പോൾ ഹമാസ് കൊന്നൊടുക്കിയത് നൂറുകണക്കിന് പാലസ്തീനികളെയായിരുന്നുവെന്നും ഗിലാദ് എർദാൻ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 16 വർഷം ഗാസ ഭരിച്ചവരാണ് ഹമാസ് നാസികൾ. പാലസ്തീനികളെ ചൂഷണം ചെയ്തും എതിർക്കുന്ന ഓരോരുത്തരെയും വെട്ടിയരിഞ്ഞും 16 വർഷം അവർ ഗാസയിൽ തുടർന്നു. 2007ൽ ഗാസ കൈയടക്കുമ്പോൾ നൂറുകണക്കിന് പാലസ്തീനികളെ വകവരുത്തിയായിരുന്നു ഹമാസ് അധികാരത്തിലേറിയത്. സ്‌കൂളിന് സമീപം മിസൈൽ ലോഞ്ചറുകൾ നിർമ്മിച്ചും ആശുപത്രികൾക്ക് താഴെ ബങ്കറുകളിൽ ഒളിച്ചും ഓരോ പാലസ്തീനിയെയും മനുഷ്യകവചമായി ഉപയോഗിച്ച് അവർ മുന്നേറി. ഞങ്ങൾ ഏതുതരത്തിൽ ഇതിനോട് പ്രതികരിക്കണമെന്നാണ് നിങ്ങൾ പറയുന്നതെന്നും ഗിലാദ് എർദാൻ ചോദിച്ചു. ഹമാസ് നേതാക്കൾ ദോഹയിലും ഇസ്താംബൂളിലും ആഡംബര ജീവിതം നയിക്കുകയാണ്. അവർ ഒരിക്കലും ഗാസ മുനമ്പിൽ വസിക്കാറില്ല. അവരുടെ ജനങ്ങൾ ദാരിദ്ര്യത്തിൽ തന്നെ കഴിയുന്നു. ഹമാസും ഐഎസ്‌ഐഎസും പോലെയുള്ള ഭീകരസംഘടനകൾ ആശുപത്രികൾക്കുള്ളിൽ പ്രവർത്തിക്കുകയാണ്. ഷിഫ ഹോസ്പിറ്റൽ ഇതിന് ഉദാഹരണമാണ്. ഹമാസിന്റെ കമാൻഡ് സെന്ററാണതെന്നും ഗിലാദ് എർദാൻ ചൂണ്ടിക്കാട്ടി.

anaswara baburaj

Recent Posts

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

2 hours ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

4 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

5 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

5 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

5 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

6 hours ago