Saturday, May 11, 2024
spot_img

ഹമാസ് ഭീകരരുടെ റോക്കറ്റ് ലക്ഷ്യം തെറ്റി? ഗാസയിലെ ആശുപത്രി തകർന്നു, 500 ലേറെ പേർ മരിച്ചു

ടെൽ അവിവ്: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ശക്തമായി തുടരുന്നതിനിടെ ഗാസയിലെ ആശുപത്രിയിൽ വ്യോമാക്രമണം. ആക്രമണത്തിൽ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നവരും, ആക്രമണം ഭയന്ന് ആശുപത്രിവളപ്പിൽ അഭയം തേടിയവരുമാണ് മരിച്ചത്.

വടക്കൻ ഗാസയിൽ നിന്ന് എല്ലാ ജനങ്ങളും ഒഴിഞ്ഞു പോകണമെന്ന ഇസ്രായേലിന്‍റെ അന്ത്യശാസന കാലാവധി പിന്നിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. എന്നാൽ, ഹമാസ് തീവ്രവാദികൾ തന്നെ തൊടുത്ത റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയിൽ പതിച്ചതാണെന്നാണ് ഇസ്രായേലിന്‍റെ വാദം. അതേസമയം, ആശുപത്രി ആക്രമിച്ചതിലൂടെ ഇസ്രായേൽ യുദ്ധക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നായിരുന്നു ഹമാസിന്റെ ആരോപണം.

ഗാസയിലെ ആശുപത്രി ആക്രമിച്ചിട്ടില്ലെന്ന് കാണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിഷേധ കുറിപ്പിറക്കി. ”ലോകം മുഴുവൻ അറിയണം. ഗാസയിലെ ഭീകരരാണ് അത് ചെയ്തത്. നമ്മുടെ കുട്ടികളെ ക്രൂരമായി കൊലപ്പെടുത്തിയവർ അവരുടെ മക്കളെയും കൊല്ലുകയാണ്”- കുറിപ്പിൽ വിശദീകരിക്കുന്നു.

Related Articles

Latest Articles