Sunday, May 19, 2024
spot_img

ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പ്പനയ്ക്ക് തുടക്കം; ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തും- മന്ത്രി പി.രാജീവ്

ആധുനികവത്കരണത്തിലൂടെ കൈത്തറി മേഖലയെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ്. ഹാന്‍ടെക്‌സ് ഓണം റിബേറ്റ് വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ഹാന്‍ടെക്സ് മെന്‍സ് വേള്‍ഡ് ഷോറൂമില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൈത്തറി മേഖലയെ ശക്തിപ്പെടുത്തുന്നതിനു ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആധുനികവത്കരിച്ചും കൈത്തറിയുടെ തനിമ നിലനിര്‍ത്തിയും വൈവിധ്യവത്കരിച്ചും മുന്നോട്ട് പോകാനാണു ലക്ഷ്യം.

തിരുവനന്തപുരത്തെ ഹാന്‍ടെക്സിന്റെ സ്വന്തം ഗാര്‍മെന്റ് ഫാക്ടറിയിലെ ഉത്പന്നങ്ങളാണ് ഷോറൂമുകളില്‍ വില്‍ക്കുന്നത്. കേമി ബ്രാന്‍ഡില്‍ ചുരിദാറുകളും വിപണിയിലിറക്കുന്നുണ്ട്. റെഡിമെയ്ഡ് ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ ഗുണമേന്മയോടുകൂടി ഹാന്‍ടെക്സ് വിപണിയിലേക്ക് എത്തിക്കുന്നു.

ബുധനാഴ്ചകളില്‍ കൈത്തറിയോ ഖാദിയോ ധരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇതിനോട് നല്ല രീതിയില്‍ പ്രതികരിച്ചു. ഷോറൂമുകളുടെ നവീകരണവും ജീവനക്കാര്‍ക്കുള്ള പരിശീലനവും നടപ്പാക്കി വരുന്നു. ഓരോ യൂണിറ്റുകള്‍ക്കും ടാര്‍ഗെറ്റ് നിശ്ചയിച്ച് വില്‍പ്പന വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവരുന്നു. വില്‍പ്പന വര്‍ധനയ്ക്കനുസരിച്ച് ഇന്‍സന്റീവും ജീവനക്കാര്‍ക്കു നല്‍കുന്നുണ്ട്. ഖാദി, കൈത്തറി ഷോറൂമുകളോട് ചേര്‍ന്ന് ഡിസൈനര്‍മാര്‍ക്കായി സേവനം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്.

Related Articles

Latest Articles