Sunday, June 2, 2024
spot_img

ഇൻഡോർ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹം നശിപ്പിച്ചു;പ്രതി പിടിയിൽ

ഇൻഡോർ : മദ്ധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹം നശിപ്പിച്ച പ്രതി അറസ്റ്റിൽ.ജില്ലയിലെ ഭവാർ കുവാൻ പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അശോക് നഗർ ജില്ലയിൽ താമസിക്കുന്ന 40 വയസ്സുള്ള രാഹുൽ സെൻ ആണ് പ്രതി.

മദ്യലഹരിയിലാണ് പ്രതി ക്ഷേത്രത്തിനുള്ളിൽ കയറി സാധനങ്ങൾ അലങ്കോലപ്പെടുത്തിയതെന്നും നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്നും കൈകളിലും വസ്ത്രങ്ങളിലും പ്രതിമയുടെ പെയിന്റ് ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.295 , 295 എ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Latest Articles