Wednesday, October 14, 2026

ഫോണിൽ അശ്ലീല ദൃശ്യം കാണിച്ചു; മാധ്യമപ്രവ‍ർത്തകയ്ക്ക് നേരെ അതിക്രമം

ആറ്റിങ്ങൽ: തലസ്ഥാന നഗരത്തിൽ മാധ്യമപ്രവ‍ർത്തകയ്ക്ക് നേരെ അതിക്രമം. രാത്രി ഒമ്പത് മണിയോടെ ആറ്റിങ്ങൽ ബസ് സ്റ്റാന്റിലാണ് സംഭവം നടന്നത്.

ബസ് കാത്ത് നിൽക്കുകയായിരുന്ന മാധ്യമപ്രവർത്തകയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യം കാണിച്ച ശേഷം ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ ഇതോടെ യുവതി ബഹളം വയ്ക്കുകയും നാട്ടുകാ‍ര്‍ ഓടിക്കൂടുകയും ചെയ്തു.തുടർന്ന് നാട്ടുകാര്‍ അക്രമിയെ പിടികൂടിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

Related Articles

Latest Articles