Thursday, May 2, 2024
spot_img

ഹര്‍ ഘര്‍ തിരംഗ: സെല്‍ഫിയെടുത്ത് അപ്ലോഡ് ചെയ്യാനുള്ള വെബ്‌സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ദില്ലി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിനോടനുബന്ധിച്ച്‌ ആസൂത്രണം ചെയ്ത ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വെര്‍ച്വലായി പതാക പിന്‍ ചെയ്യുന്നതിനും ദേശീയ പതാകയ്‌ക്കൊപ്പം സെല്‍ഫിയെടുത്ത് അപ് ലോഡ് ചെയ്യാനുമായി വെബ്‌സൈറ്റ് പുറത്തിറക്കി.

www.harghartiranga.com എന്ന വെബ്‌സൈറ്റ് വഴിയാണ് സെല്‍ഫി അപ്ലോഡ് ചെയ്യുന്നത്. ഫ്ലാഗ് പിന്‍ചെയ്യുക, സെല്‍ഫി എടുത്തശേഷം അപ് ലോഡ് ചെയ്യുക തുടങ്ങിയവയ്ക്കുള്ള സംവിധാനം വെബ്‌സൈറ്റിലുണ്ട്.

ഇതുവരെ 2,50,27,848 പേര്‍ പിന്‍ ചെയ്തുകഴിഞ്ഞു. 55,25,947 പേര്‍ പതാകയുമായുള്ള സെല്‍ഫി അപ് ലോഡ് ചെയ്തു. #harghartiranga ഹാഷ് ടാഗില്‍വരുന്ന എല്ലാ ട്വീറ്റുകളും സൈറ്റില്‍ കാണാം. പതാക വാങ്ങാന്‍ കഴിയുന്ന കച്ചവട സ്ഥാപനങ്ങള്‍, പതാകയുമായി ബനധപ്പെട്ട നിയമങ്ങള്‍ എന്നീ വിവരങ്ങളും ലഭിക്കും.

Related Articles

Latest Articles